
ഇടുക്കി• വനത്തിൽ പശുവിനെ നോക്കി പോയ മുള്ളരിങ്ങാട് സ്വദേശി പാലിയത്ത് അമർ (22) ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് മൻസൂറിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെ ആയിരുന്നു സംഭവം. നാളുകളായി ഈ പ്രദേശത്ത് കാട്ടന ശല്യം രൂക്ഷമായിരുന്നു.
