
അടിമാലി: മഴ പെയ്യുന്നതോടെ അടിമാലി ബസ് സ്റ്റാന്‍ഡ് പരിസരത്തുണ്ടാകുന്ന വെള്ളക്കെട്ട് വാഹനയാത്രികര്‍ക്കും കാല്‍നടയാത്രികര്‍ക്കും ഒരേ പോലെ ദുരിതമാകുന്നു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് മഴ പെയ്യുന്നതോടെ രൂപം കൊള്ളുന്ന വെള്ളക്കെട്ട് ഒഴിവാക്കണമെന്ന ആവശ്യം കഴിഞ്ഞ കുറെ നാളുകളായി നിലനില്‍ക്കുന്നതാണ്. പ്രശ്നം പരിഹരിക്കപ്പെടാതായതോടെ ആളുകളുടെ ദുരിതവും വര്‍ധിച്ചു.

കനത്ത മഴ പെയ്യുന്നതോടെ ബസ് സ്റ്റാന്‍ഡ് പരിസരത്താകെ വലിയ തോതില്‍ വെള്ളക്കെട്ട് രൂപം കൊള്ളുന്ന സ്ഥിതിയുണ്ട്. കെട്ടികിടക്കുന്ന വെളളം വാഹനങ്ങള്‍ പോകുമ്പോള്‍ ആളുകളുടെ ശരീരത്തും വ്യാപാരശാലകളിലേക്കും തെറിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഛര്‍ദ്ദില്‍ മാലിന്യങ്ങളടക്കം ഒഴുകിയെത്തുന്ന വെള്ളത്തിലൂടെയാണ് വിദ്യാര്‍ത്ഥികളും മറ്റ് കാല്‍നടയാത്രക്കാരും യാത്ര ചെയ്യുന്നത്.

വെള്ളം പുറത്തേക്കൊഴുകി പോകാനുള്ള ഓട അടഞ്ഞ് പോയതാണ് വെള്ളം കെട്ടി കിടക്കാനുള്ള പ്രധാന കാരണം. അടഞ്ഞു പോയ ഓട തുറന്ന് വെള്ളമൊഴുക്ക് സുഗമമാക്കിയാല് വെള്ളക്കെട്ടിന് പരിഹാരമാകും. വിഷയത്തില്‍ പ്രശ്നപരിഹാരം വേണമെന്ന ആവശ്യത്തിന്മേല് നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധവും ശക്തമാണ്.
