
മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള കാവുങ്കര മാർക്കറ്റ് റോഡിൽ കലുങ്ക് നിർമാണം നടക്കുന്നതിനാൽ ഇന്ന് മുതൽ ഈ റോഡിലൂടെയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചിരിക്കുന്നു.

കോതമംഗലത്ത് നിന്ന് മുവാറ്റുപുഴ ടൗണിലേക്ക് പോകേണ്ട മുഴുവൻ വാഹനങ്ങളും വൺവേയിൽ നിന്ന് തിരിഞ്ഞ് റോട്ടറി റോഡ് വഴിയും കോതമംഗലം റോഡിൽ നിന്ന് മുവാറ്റുപുഴ ആസാദ് റോഡിലേക്ക് പോകേണ്ട വാഹനങ്ങൾ എവറസ്റ്റ് ജംഗ്ഷനിൽ നിന്ന് തിരിച്ച് കീച്ചേരിപ്പടി വഴിയും പോകേണ്ടതാണ്. മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങൾ കീച്ചേരിപ്പടി വഴി വന്ന് മാർക്കറ്റിൽ ലോഡ് ഇറക്കിയതിന് ശേഷം ഇതേ വഴി തിരികെ പോകേണ്ടതാണ്.