
കോതമംഗലം: നിർമാണ ചെലവ് ഏഴ് മടങ്ങിൽ അധികം വർധിച്ചതോടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശബരി റെയിൽപാതയിൽ പണം മുടക്കാതെ ഒഴിഞ്ഞുമാറുന്നുവെന്ന് സമരസമിതി. 1997-98 കാലഘട്ടത്തിൽ പദ്ധതി ആരംഭിക്കുമ്പോൾ നിർമാണ ചെലവ് 550 കോടി രൂപ മാത്രമായിരുന്നു. ഇപ്പോഴിത് 3800 കോടി രൂപയും പിന്നിട്ടിരിക്കുന്നു.
ഈ സാഹചര്യത്തിൽ കേന്ദ്രവും സംസ്ഥാനവും പല വിയോജിപ്പുകൾ ചൂണ്ടിക്കാട്ടി കാൽ നൂറ്റാണ്ടിൽ അധികമായി പദ്ധതി നടപ്പാക്കാതിരിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തന്മൂലം ജനങ്ങൾ കടുത്ത മാനസികവും സാമ്പത്തികവുമായ വെല്ലുവിളികൾ നേരിടുകയാണ്.
വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ജനങ്ങളോട് തുറന്നുപറയാനുള്ളത് പറയണമെന്നും ജനങ്ങളുടെ ആശങ്കയകറ്റണമെന്നും സമരസമിതി കൺവീനർ ഗോപാലൻ വെണ്ടുവഴി വാർത്താകുറിപ്പിൽ അവശ്യപ്പെട്ടു.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക
