
പോത്താനിക്കാട്: നവീകരിച്ച പല്ലാരിമംഗലം പഞ്ചായത്ത് സ്റ്റേഡിയം നാളെ 3ന് മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്യുമെന്ന് ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു. പഞ്ചായത്തിലെ കായിക പ്രേമികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ഇത്.
ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയാണ് അനുവദിച്ചിരുന്നത്. സ്റ്റേഡിയം നവീകരണത്തില്‍ ഗ്രൗണ്ട് ഡെവലപ്മെന്റ്, ഗാലറി, ടൊയ്ലെറ്റ് ബ്ലോക്ക്, ഡ്രൈനേജ്, റിട്ടൈനിംഗ് വാള്, ഫെന്‍സിംഗ്, ഫ്ളഡ് ലിറ്റ് അനുബന്ധ സിവില്‍ ആൻഡ് ഇലക്ട്രിഫിക്കേഷന്, ഗ്രൗണ്ട് ലെവലിംഗ്, ഇന്റര്‍ലോക്ക്,
സ്റ്റേഡിയത്തിലെ പിന്‍ഭാഗത്തെ ഡ്രൈനേജ് എന്നിവകൂടി ഉള്‍പ്പെടുത്തിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.