
കോതമംഗലം: കേരള സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി കോതമംഗലം എം എം കോളേജിൽ നടന്നുവന്നിരുന്ന നീന്തൽ മത്സരങ്ങൾ സമാപിച്ചു.

നീന്തൽ മത്സരത്തിൽ 654 പോയിന്റുമായി തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 162 പോയിന്റ് നേടിയ എറണാകുളം ജില്ല രണ്ടാം സ്ഥാനവും 90 പോയിന്റ് നേടിയ കോട്ടയം ജില്ല ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളന ഉൽഘാടനവും സമ്മാനദാനവും കോതമംഗലം എം എൽ എ ആന്റണി ജോൺ നിർവഹിച്ചു.
കോതമംഗലം മുൻസിപ്പൽ ചെയർമാൻ .കെ.കെ ടോമി അദ്ധ്യക്ഷത വഹിച്ചു.
വ്യക്തിഗത ചാമ്പ്യൻമാർക്കുള്ളസമ്മാനദാനം വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ കെ.എ നൗഷാദ്, കെ.വി തോമസ്, പൊതുമരാത്ത് ക്ഷേമകാര്യ ചെയർ പേഴ്സൺ ബിൻസി തങ്കച്ചൻ,കൗൺസിലർമാരായ പി.ആർ ഉണ്ണികൃഷ്ണൻ,ലിസി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
വിവിധ സബ്ബ്കമ്മി കൺവീനർമാർ, സംഘാടക സമിതി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.