
കോതമംഗലം: പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധസമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി. ബിഷപ് എമിരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കാന്തി വെള്ളക്കയ്യൻ, പി എ എം ബഷീർ, ഫാ. സിബി ഇടപ്പുളവൻ, ഫാ. ജോർജ് കൊല്ലംപറമ്പിൽ, ഷാജി പയ്യനിക്കൽ എന്നിവർ സംസാരിച്ചു.

പൊലീസും വനം ഉദ്യോഗസ്ഥരും തടഞ്ഞെങ്കിലും അത് മറികടന്നാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ രാജപാതയിൽ പ്രവേശിച്ചത്.