
കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം
മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിൻ്റെ കൊടിയിറങ്ങുന്ന ദിവസം എല്ലാ വർഷവും പതിവു പോലെ എത്താറുള്ള ഗജവീരൻമാൻ
പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബാവായുടെ കബർ വണങ്ങാൻ എത്തി. പള്ളിക്കു ചുറ്റും പ്രദക്ഷിണം നടത്തി നേർച്ച അർപ്പിച്ച് ഗജവീരൻമാർ കബർ വണങ്ങി. ശർക്കരയും പഴവും നൽകി ഗജവീരൻമാരെ
സ്വീകരിച്ചു. ഗജവീരൻമാരുടെ കബർ വണക്കം കാണാൻ പള്ളി ഇടവകാംഗങ്ങളും വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരും ആന പ്രേമികളും സാക്ഷിയായി.
ചെറിയ പള്ളി
വികാരി ഫാ. ജോസ് പരത്തു വയലിൽ,
സഹവികാരിമാരായ ഫാ. ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി തോമസ്
ആഞ്ഞിലി വേലിൽ, ഏലിയാസ് വർഗീസ് കീരംപ്ലായിൽ, സലീം ചെറിയാൻ മാലിൽ, പി ഐ
ബേബി പാറേക്കര,ബിനോയി തോമസ് മണ്ണൻചേരി, എബി വർഗീസ് ചേലാട്ട്, ഡോ. റോയി എം ജോർജ് മാലിൽ , കെ കെ ജോസഫ് കരിംകുറ്റിപുറം,
മത മൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി. ജോർജ്,കൺവീനർ കെ. എ. നൗഷാദ് , പ്രദക്ഷിണത്തിന് തൂക്ക് വിളക്കേന്തുന്ന പി എസ് സുരേഷ്
എന്നിവർ സംബന്ധിച്ചു.
മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ,
ഭക്തസംഘടന പ്രവർത്തകർ എന്നിവർ കബർ വണക്കം വീക്ഷിക്കാൻ സന്നിഹിതരായി.