
അടിമാലി: കല്ലാർകുട്ടിക്ക് സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. കല്ലാർകുട്ടി വെള്ളത്തൂവൽ റോഡിൽ പാലത്തിന് സമീപമാണ് അപകടം നടന്നത്. കോതമംഗലത്ത് നിന്നും രാജാക്കാടിന് പോയ യുവാക്കളുടെ വാഹനമാണ് അപകടത്തിൽപെട്ടത്. കാറിൽ ഉണ്ടായിരുന്ന രണ്ട് യാത്രികർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാലത്തിലേക്ക് കയറാതെ ഡാമിന് സമീപത്തേക്ക് മറിയുകയായിരുന്നു. ഡാമിലേക്ക് പതിക്കാതെ മരക്കമ്പുകളിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
