
മൂവാറ്റുപുഴ: മുടവൂർ അയ്യൻകുളങ്ങര ധർമശാസ്തക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തുകയും അമ്പലത്തിലെ സി.സി ടി.വി ക്യാമറ നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. മൂവാറ്റുപുഴ വെള്ളൂർകുന്നം മുടവൂർ വെളിയത്ത്പടി പുത്തൻപുരയിൽ സുനിൽകുമാർ അയ്യപ്പൻ പിള്ള (53)യെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 28 ന് പുലർച്ചെയാണ് സംഭവം. അന്വേഷണസംഘത്തിൽ എസ്.ഐമാരായ പി.ബി. സത്യൻ, പി.സി. ജയകുമാർ, സീനിയർ സി.പി.ഒമാരായ സലിം, എച്ച്. ഹാരിസ് എന്നിവരാണ് ഉണ്ടായിരുന്നത്.