
കോതമംഗലം : എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്സ് ആഘോഷം സംഘടിപ്പിച്ചു. ക്രിസ്തുവിൻ്റെ പിറവിത്തിരുനാൾ നന്മയുടെയും സാഹോദര്യത്തിൻ്റെയും ഐശ്വര്യത്തിൻ്റേയും ആയിത്തീരട്ടെ എന്ന് ആഘോഷ പരിപാടികളുടെ ഉത്ഘാടനം നിർവ്വഹിച്ച് എൻ്റെ നാട് ചെയർമാൻ ഷിബു തെക്കും പുറം ആശംസിച്ചു. വിവിധ കലാപരികളോടെയും പരസ്പരം സമ്മാനങ്ങൾ കൈമാറിയും മധുരം പങ്കിട്ടും ആഘോഷിച്ച ചടങ്ങിൽ എൻ്റെ നാട് ഉന്നതാധികാരസമിതിയംഗം ജോർജ്ജ് മാത്യു അമ്പാട്ട് ക്രിസ്തുമസ്സ് സന്ദേശം നൽകി .സെക്രട്ടറി പി എ പാദുഷ ആശംസകൾ അർപ്പിച്ചു.